Thursday, October 15, 2009

പ്രണയലേഖനം

എന്‍റെ സമയമാപിനികള്‍
പിന്നോട്ട് നടന്നു തുടങ്ങി ...
കോമ്പസ് ഇല്ലാതെ
വൃത്തം വരച്ചു പരാജയപ്പെട്ട
വിരലുകള്‍ക്ക്‌ വേദനിച്ചു തുടങ്ങി ...
ഇനി ഞാന്‍ എഴുതാന്‍ തുടങ്ങട്ടെ ...
എനിയ്ക്കായ്‌ ഒരു രാത്രിയെ പ്രാര്‍ഥിയ്ക്കുക ...
എന്നിലേയ്ക്ക് ചേരുവാന്‍
മടിയ്ക്കുന്ന വാക്കുകള്‍ക്ക്‌
നിന്‍റെ രൂപം കടം കൊടുക്കുക ...!

(ഇത് ആയിരുന്നു നിനക്കുള്ള എന്‍റെ ആദ്യ പ്രണയലേഖനം. രാത്രി വളരെ വൈകിയിരുന്നു . വാസ്തുശാസ്ത്രം മടുപ്പിച്ച കണ്ണുകളെ ഉറക്കത്തിനു പോലും പുച്ച്ച്ചമായി തുടങ്ങിയ സമയം... വരച്ചും മായ്ച്ചും വിരലുകള്‍ വേദനിച്ചു തുടങ്ങിയിരുന്നു . അന്ന് നീ എന്‍റെ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്രമേല്‍ ആഗ്രഹിച്ചു.... എന്‍റെ ഡ്രോയിംഗ് ബോര്‍ഡ്‌ ലെ ബേസ് ഷീറ്റില്‍ ആയിരുന്നു ഈ വരികള്‍ നിനക്കായ് പിറന്നത് ...)

Friday, October 9, 2009

നീയറിഞ്ഞില്ല

നീയോഴിഞ്ഞ കളരികളില്‍

ഞാന്‍ നിശബ്ദയായാതും...,

നിനക്കു ശേഷം

എന്നില്‍ മഴ പെയ്യാത്തതും...,

എന്‍റെ ചിറകുകള്‍

വേഗങ്ങളെ മറന്നതും..,

നീയറിഞ്ഞില്ല...!!!

Monday, October 5, 2009

ആശംസ

എന്‍റെ ഹൃദയത്തില്‍ തണുത്തുറഞ്ഞ
രക്തത്തില്‍ വിരല്‍ തൊട്ട്...
നീ നിന്‍റെ പ്രണയിനിയ്ക്ക്
സിന്ദൂരമേകുക...
അതിന്‍റെ ശോണിമയില്‍...,
നിന്‍റെ ചിരികളെ കവിതകളാക്കി ..
എനിയ്ക്കിഷ്ടമുള്ള രാഗത്തില്‍ ...
അവള്‍ക്കായ്‌ ...
ഗസലുകള്‍ പാടുക ....!

അകലാതെ.....

ഓര്‍മകളുടെ അസ്ഥിത്തറയില്‍
ഞാന്‍ നട്ട തുളസിയ്ക്ക് ദാഹിയ്ക്കുന്നു ...
നിന്‍റെ കയ്കളാല്‍ നനയാന്‍ കൊതിയ്ക്കവേ,
നിശബ്ദമായ്‌ എന്നില്‍ നിന്നും
അകലാതെയെന്‍ സ്വപ്നമേ...

Friday, October 2, 2009

കു‌ട് മാറ്റം

എന്‍റെ സ്വപ്നങ്ങളെ ഹോമിയ്ക്കുവാന്‍

നിന്‍റെ മൌനമെന്ന അഗ്നി...

ആളിപ്പടരാന്‍ മടിച്ചു നിന്ന ചിതയിലേയ്ക്ക്

അവഗണനയുടെ ഹവിസ്സ് ...

നഷ്ടങ്ങളുടെ ചാരത്തിനിടയില്‍

ഞാന്‍ തിരയുകയാണ് ....,

നിനക്കായ് എഴുതിയ പ്രന്നയലെഖനങ്ങളിലെ

പുനര്‍ജനി കൊതിയ്ക്കുന്ന അക്ഷരങ്ങളെ...!

നീ സമ്മാനിച്ച ശു‌ന്യതയെ ഭയന്ന് ,

എന്‍റെ അസ്തിത്വത്തിന്റെ ആത്മാവ്‌ ചേക്കേറിയത്

ശാപങ്ങളുടെ താപത്ത്തിനു

ഉണക്കുവാന്‍ കഴിയാത്ത

അവയുടെ ചില്ലകളിലെയ്ക്കായിരുന്നു...

Thursday, October 1, 2009

അംഗരാജ്യം

അംഗരാജ്യം ഇന്നും അസ്വസ്ഥം ...
പുറമേ മഴ തിമിര്‍ത്തു പെയ്യുന്നു ....
എങ്കിലും....
എന്നിലേയ്ക്ക്...
ഒരു തുള്ളി പോലും അതിധിയായ്‌ എത്തിയില്ല..
എന്‍റെ മേല്‍ വീണ ശാപം എന്തെന്നറിയില്ല...
അവഗണനയുടെ മണല്‍ക്കാറ്റ്‌ മാത്രം നിറച്ച്...,
എന്നില്‍ ഒരു ചരിത്രം പടുക്കാന്‍ കൊതിച്ചതാരോ?
എന്‍റെ കന്ന്ന്നുനീരുപ്പ്‌ ചേര്‍ത്ത്
അവന് അമൃതെത്ത് ഒരുക്കാം...
എന്നില്‍ മഴയെ നിറയ്ക്കുവാന്‍
നീയാം രിശ്യശ്രിംഗന്‍ എത്തുന്നതും കാത്തു
കുളിര്‍മ എന്തെന്നറിയാത്ത നിശ്വാസങ്ങളില്‍ വേവുന്ന
ഈ മണല്‍ കു‌നകളില്‍ ...
ജീര്‍നിയ്ക്കാന്‍ മറന്ന അസ്ഥി പാന്‍ച്ജരങ്ങളും പേറി
ഞാന്‍ തപസ്സിരിയ്ക്കുന്നു .......!